തിരുവനന്തപുരം: അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. തലശേരി കൂർഗ് പാതയിലെ കർണ്ണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിർത്തി അടക്കില്ലെന്ന് ഉറപ്പാക്കാൻ സദാനന്ദ ഗൗഡയെ ചുമതലപ്പെടുത്തി.
കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന പാതയാണ് തലശേരി കൂർഗ്. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടു കൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക