കുവൈത്തിൽ താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചെങ്കിലും യാത്രാവിമാനങ്ങൾ ഇല്ലാത്തതിനാൽ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്.
കുവൈത്തിൽ താമസ നിയമലംഘകരായ കാൽ ലക്ഷത്തോളം ഇന്ത്യക്കാരെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യക്കാർക്ക് ഇളവുകാല ആനുകൂല്യം ലഭിക്കുക ഇന്ത്യ ഗവണ്മെന്റിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും.
നാടുകടത്തൽ കേന്ദ്രത്തിൽ ഉള്ളവരുമായി കഴിഞ്ഞ ദിവസം മുംബൈയിലേക്ക് ഷെഡ്യൂൾ ചെയ്ത ജസീറ എയർവേയ്സ് വിമാനം ഇന്ത്യയിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക