കുവൈത്ത് സിറ്റി :കൊറോണ മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസ നടപടിയുമായി കുവൈത്ത് ബാങ്കുകൾ.
കുവൈത്തിൽ വിദേശികളുടെ ബാങ്ക് വായ്പ തിരിച്ചടവിനു 6 മാസത്തെ സാവകാശം നൽകാനാണ് വിവിധ ബാങ്കുകൾ തീരുമാനിച്ചത് നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് , കൊമേർഷ്യൽ ബാങ്ക് ഒഫ് കുവൈത്ത് , കുവൈത്ത് ഫൈനാൻസ് ഹൗസ് , ഗൾഫ് ബാങ്ക് , അൽ അഹിലി ബാങ്ക് , വർബ ബാങ്ക് , മുതലായ ബാങ്കുകളാണു വിദേശികളുടെ ബാങ്ക് വായ്പാ തിരിച്ചടവിനു 6 മാസത്തെ സാവകാശം നൽകാൻ ഇന്ന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക