കേരളം
1 സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു .കാസര്‍കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്കും, കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത് .
2. വിഡ്ഢി ദിനമായ ബുധനാഴ്ച ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്ന് ഉണ്ടായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.
3. അതിഥി തൊഴിലാളികള്‍ക്ക് ഐഡന്ററ്റി കാര്‍ഡും രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
4.സംസ്ഥാനത്ത് റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍ നടക്കും .മഞ്ഞകാര്‍ഡ് – 35 കിലോ അരി , ചുവന്ന കാര്‍ഡ് – കാര്‍ഡിലെ ഒരു അംഗത്തിന് 5 കിലോ വീതം നല്‍കും. ഈ കാര്‍ഡുകള്‍ക്കു രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി ഉച്ചക്ക് 2 മണി മുതല്‍ വൈകുനേരം 5 മണി വരെയും വിതരണം ചെയ്യും.
5. കൊറോണ നീരീക്ഷണത്തിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി. മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ഹെല്പ് ഡെസ്ക്ക് രൂപീകരിക്കും.
6. ലോക്ക്ഡൗണ്‍ നിരോധനം; ചൊവ്വാഴ്ച 1481 പേര്‍ക്കെതിരെ കേസെടുത്തു.
7. ലോക്ക് ഡൗണ്‍; ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികള്‍ക്കെതിരെ ഐ.പി.സി വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടിയെടുക്കും.
8. കൊവിഡ് 19 ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ മൂന്നാം തീയിതി മുതല്‍ 23ാം തിയതി വരെയുള്ള ദിവസങ്ങളില്‍ മരണാനന്തര ചടങ്ങ്, വിവാഹം, സ്കൂള്‍ പിടിഎ യോഗം, ബാങ്ക് ചിട്ടി ലേലം, ജുമാനമസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്നാണ് റൂട്ട് മാപ്പില്‍ നിന്ന് വ്യക്തമാകുന്നത്.ഈ സമയങ്ങളില്‍ അവിടെയുണ്ടായിരുന്നവര്‍ 1077, 1056, 0471-2466828 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.
9. കോവിഡ് 19; പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.
10.നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര് പങ്കെടുത്തതായി ആരോഗ്യവകുപ്പ് .യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണ് മാര്‍ച്ച് 13-ന് കോഴിക്കോട് എത്തിയ ഇവര്‍ നിരീക്ഷണത്തില്‍.
11. കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ചു.തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശി മരിച്ചു.
12 സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ താപനില ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം.
13. ഡോക്ടറുടെ കുറിപ്പടിയോടെ വന്നാല്‍ മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍, ഉത്തരവ് പാലിക്കില്ലെന്ന് കെജിഎംഒഎ.
ദേശീയം
14. ദില്ലി നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍കസില്‍ പ്രാര്‍ത്ഥനയ്ക്ക് പങ്കെടുത്ത ആറ് പേര് കൊവിഡ് ബാധിച്ച് മരിച്ചു : ഈ പരിപാടിയില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം 1500 ഓളം പേര് പങ്കെടുത്തിരുന്നു.
15.മുംബൈയില്‍ പതിനായിരം കുപ്പി സാനിറ്റൈസര്‍ കൈവശം വച്ച രണ്ട് പേര് അറസ്റ്റില്‍ .
16. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റും
17.കൊവിഡ് 19; തനിക്ക് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു.
18.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി സംഭാവന ചെയ്ത് റിലയന്‍സ്; ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും അഞ്ച് കോടി വീതം നല്‍കും.
19. ബാങ്കിങ് സേവനങ്ങള്‍ വാട്ട്സ്ആപ്പിലും ലഭ്യമാക്കി ഐ സി ഐ സി ഐ ബാങ്ക്.
20.മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ല ; നിലപാട് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ .
21.കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണം : കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു , മരിച്ചവരുടെ എണ്ണം ആറായി.
അന്തര്‍ദേശീയം
22. കുവൈറ്റിലെ മഹ്ബൂലയില്‍ 600ഓളം പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം കൊറോണ നിരീക്ഷണത്തില്‍, കെട്ടിടത്തിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു .
23. കുവൈറ്റില്‍ 82 വയസ്സുകാരി കൊറോണ മുക്തയായി ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 73 ആയി.
24. അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍
25. കുവൈറ്റില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 289 ആയി .
26.ടെക്സസിലേക്ക് വരുന്ന ഡ്രൈവര്‍മാരും സെല്‍ഫ് ക്വാറന്റീനില്‍ കഴിയണം: ഗവര്‍ണര്‍ ഏബട്ട്.
27.കുവൈറ്റില്‍ മരിച്ച മലയാളി യുവാവിന്റെയും മരണവാര്‍ത്തയറിഞ്ഞ് നാട്ടില്‍ ഹൃദയം തകര്‍ന്ന് മരിച്ച മാതാവിന്റെയും സംസ്കാര ചടങ്ങുകള്‍ കുവൈറ്റിലും നാട്ടിലുമായിനടന്നത് ഒരേ സമയത്ത്.
28. കോവിഡ് 19: ബ്രിട്ടനില്‍ മരിച്ചവരുടെ എണ്ണം 1408 ആയി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്ശനമാവാത്തതും ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥയും രോഗം ഇനിയും ഉയര്‍ത്തുമെന്ന് വിദഗ്ധര്‍.
29. കിഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ .
30.കോവിഡ്-19; ടോക്കിയോ ഒളിമ്ബിക്സിന്റെ പുതിയ തീയതി നിശ്ചയിച്ചു. 2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക