വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബി.എസ്.എന്‍.എല്‍ ഒരു മാസത്തേക്ക് ബ്രോഡ്ബാന്റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ദിവസം അഞ്ച് ജി.ബി ഡാറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്റ് കണക്ഷന് ഇല്ലാത്തവര്‍ക്കും ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന് എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജന്‍ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിൽ 9 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചെന്നും അദ്ദേഹം പതിവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം വന്നവരിൽ കാസർകോടിൽ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര് ഇന്ന് രോഗവിമുക്തരായെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഇവിടെ 295 പേർക്കു കോവിഡ് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69291 പേര് വീടുകളിലാണ്. 706 പേര് ആശുപത്രികളിലാണ്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാംപിളുകള്‍ പരിശോധനക്ക് അയച്ചെന്നും 8126 പേരുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക