പാട്ട് റിയാലിറ്റി ഷോ യിലൂടെയാണ് അമൃത സുരേഷ് മലയാളികള്‍ക്ക് സുപരിചിതരായത്. ശേഷം സഹോദരി അഭിരാമിയ്ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്നൊരു മ്യൂസിക് ട്രൂപ്പും തുടങ്ങിയിരുന്നു. പാട്ട് പാടി തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ബിഗ് ബോസിലേക്ക് മത്സരാര്‍ഥിയായി എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അമൃതയും അഭിരാമിയും ബിഗ് ബോസിലേക്ക് വന്നത്.
അതുവരെ ഉണ്ടായിരുന്ന ഗെയിം പ്ലാനുകളെല്ലാം സഹോദരിമാര്‍ തിരുത്തി കുറിച്ചിരുന്നു. വിജയ സാധ്യതയുള്ള മത്സരാര്‍ഥികളായിരുന്നു ഇരുവരും. എന്നാല്‍ അപ്രതീക്ഷിതമായി ഷോ നിര്‍ത്തിയതോടെ എല്ലാം മാറി മറിഞ്ഞു. പുറത്ത് വന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ പങ്കുവെക്കുകയാണ് അമൃത. അതെല്ലാം അതിവേഗം തരംഗമായി പോയിരിക്കുകയാണ്.
ഇപ്പോഴിതാ പഴയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. തന്റെ സ്കൂളിലെ സുഹൃത്തുകള്‍ക്കൊപ്പമുള്ള ഫോട്ടോസായിരുന്നു അമൃത പോസറ്റ് ചെയ്തിരുന്നത്. സകൂളിലെ സുഹൃത്തുക്കള്‍ക്കൊപ്പം ചേരുമ്ബോള്‍ ഞാന്‍ ഇങ്ങനെയാണെന്നായിരുന്നു ചിത്രങ്ങള്‍ക്ക് അമൃത ക്യാപ്ഷനിട്ടത്. അതീവ സന്തോഷത്തോടെ ചിരിച്ച് കൊണ്ട് നില്ക്കുന്ന ഫോട്ടോസിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്.
പാട്ട് പാടുകയും തമാശ പറയുകയുമൊക്കെ ചെയ്യുന്ന അമൃതയാണ് ചിത്രങ്ങളിലുള്ളത്. ഏതോ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്ന കാര്യവും അമൃത സൂചിപ്പിച്ചിരുന്നു. എല്ലാ കാലവും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ എന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. അതുപോലെ കൊറോണ വൈറസിനെ കുറിച്ചുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളും ചിലര്‍ നല്‍കിയിരുന്നു.
ബിഗ് ബോസിലെത്തിയതിന് ശേഷം വലിയൊരു വിഭാഗം ആളുകളുടെ പിന്തുണ അമൃതയ്ക്കും അഭിരാമിയ്ക്കും ലഭിച്ചിരുന്നു. പുലിക്കുട്ടികള്‍ ആണെന്നായിരുന്നു പുറത്ത് ഇരുവര്‍ക്കും ലഭിച്ച പേര്. രജിത്ത് കുമാറിനൊപ്പം ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പ് തുടങ്ങിയാണ് ഇരുവരും മുന്നോട്ട് പോയത്. അതുവരെ ബിഗ് ബോസിനുള്ളില്‍ ഉണ്ടായിരുന്നവരെ എല്ലാം പിന്നിലാക്കുന്ന ഗെയിം സ്ട്രാറ്റജിയായിരുന്നു പിന്നീട് കാണാന്‍ സാധിച്ചത്.
അകത്ത് നിന്ന് സംസാരിച്ചതെല്ലാം അവിടെ തന്നെ ഉപേക്ഷിച്ചിട്ടായിരുന്നു മത്സരാര്‍ഥികള്‍ പുറത്തേക്ക് വന്നത്. ഇപ്പോള്‍ അമൃതയുടെ പോസ്റ്റുകള്‍ക്ക് താഴെ ആര്യ അടക്കമുള്ളവര്‍ കമന്റുകളുമായി എത്തിയിരുന്നു. എല്ലാവരും തമ്മിലുള്ള സൗഹൃദം എല്ലാ കാലത്തും തുടരുമെന്ന് തന്നെയാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക