ദുബായ് ജയിലിലെ കാഴ്ചകൾ കണ്ടിട്ടുണ്ടോ?ജയിലിലെ കാഴ്ചകൾ ഒക്കെ നമ്മൾ കൂടുതലും സിനിമകളിൽ ഒക്കെ മാത്രമാണ് കണ്ടിട്ടുള്ളത്.എന്നാൽ സിനിമകളിൽ കാണുന്ന ജയിലിലെ അവസ്ഥ വളരെ പേടിപ്പിക്കുന്നതാണ്.എന്നാൽ വളരെ മാതൃകാപരമായി നടക്കുന്ന ഒരു ജയിൽ കണ്ടാലോ.ഇവിടെ കാണിക്കുന്നത് ദുബായിലെ അൽ അവീർ എന്ന സ്ത്രീകളുടെ ജയിലിലെ രീതികളും ചിട്ടകളും ആണ്.
ഇതിന് മുൻപ് ജയിൽ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രങ്ങളെല്ലാം മറക്കുന്ന രീതിയിലാണ് ദുബായിലെ ഈ ജയിലിലെ അവസ്ഥകൾ കാണിക്കുന്നത്.ദുബായ് സ്ത്രീകളുടെ ജയിലിൽ നടക്കുന്ന സത്യാവസ്ഥയായ കാര്യങ്ങൾ താഴെ വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു.
ഇവിടെ അവിശ്വസനീയമായി തോന്നിയത് ഇവിടെ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ,കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം,പഠിപ്പിക്കാനുള്ള സ്ഥലം,ഇപ്പോഴും ഡോക്ടർമാർ ലഭ്യമായ ഒരു ഹെൽത്ത് സെന്റര് തുടങ്ങിയ സേവനങ്ങളാണ്.ജീവിതത്തിൽ ഒരു നല്ല മാറ്റം വരുത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ഏകദേശം ഒരു മില്യൺ സ്ക്വരെ ഫീറ്റിൽ പണിത് ഈ ദുബായ് സെൻട്രൽ ജയിൽ ഓപ്പൺ ജയിൽ എന്ന ആശയം ഉൾക്കൊള്ളുന്നു.ഇവിടെ 400 ൽ കൂടുതൽ തടവുകാർ ഉണ്ട്,പക്ഷെ ഇവിടെയുള്ള സൗകര്യങ്ങളൊക്കെ വളരെ വലുതാണ്.മുൻപുള്ള വര്ഷം വിവിധ രാജ്യങ്ങളിലുള്ള ആയിരകകണക്കിന് ആളുകൾ ഇവിടെ നിന്ന് ജീവിതത്തിലെ നല്ല വശങ്ങൾ ഉൾക്കൊണ്ട് ഒരു പുതിയ ആളായി മാറിയിട്ടുണ്ട്.ഏകദേശം നാലാപത്തോളം കുട്ടികൾ 3 മുതൽ 8 വയസ്സ് വരെ പ്രായമുള്ള ഇവിടെ അവരുടെ അമ്മമാരുടെ കൂടെ തന്നെ ഉണ്ട്.
സ്വന്ത൦ അമ്മമാരോടൊപ്പം ഇവിടെ ജീവിക്കുന്ന കുട്ടികൾക്ക് വെളിയിൽ നിന്നും കിട്ടാവുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ നിന്ന് ലഭ്യമാകുന്നതാണ്.
ജയിലുകൾ എല്ലാം പൂട്ടിയിടേണ്ടതല്ല,എല്ലാ തടവുകാർക്കും പരസ്പരം സംസാരിക്കാനുള്ള ഇടപെടാനുള്ള സൗകര്യം കൊടുക്കണം.തടവുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ,അവരുടെ ആവശ്യങ്ങൾ,അവർക്ക് ജയിൽ ജീവിത എങ്ങനെയുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ അവിടുത്തെ ഓഫിസർമാരോട് ഡിസ്കസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്.നല്ല ട്രെയിനിങ് കൊടുത്തും അത്ര മേൽ സൂക്ഷിച്ചും തിരഞ്ഞെടുത്തതാണ് അവിടുത്തെ ഓഫിസർ
തടവുകാരുമായി ഇടപെടുമ്പോൾ അവർ ഉറച്ചവരും അനുകമ്പയുള്ളവരുമാണ് ഇടപെടാറുള്ളത്.ഇവിടെ നിന്നും ഉൾകൊള്ളുന്ന പാഠങ്ങൾ ഇവയാണ്,ജയിൽ കൊണ്ട് ഒരാളുടെ ജീവിതം അവസാനിക്കുകയില്ല.തെറ്റുകൾ തിരുത്താനുള്ള ഒരു അവസരമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക