ഭുവനേശ്വര്‍ : 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനമായി ഒഡിഷ. ഏപ്രില്‍ 14 ന് അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെയാണ് നീട്ടാന്‍ തീരുമാനിച്ചത്.
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും തന്നെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കാന്‍ ഔദ്യോഗിക പ്രഖാപനം നടത്തിയിരുന്നില്ല.
ഇന്ന് ചേര്‍ന്ന ഒഡിഷ മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. എല്ലാ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 17 വരെ അടച്ചിടാനും മന്ത്രിസഭ തീരുമാനിച്ചു.
പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ഏപ്രില്‍ 30 വരെ എല്ലാ റെയില്‍, വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കണമെന്നും ഒഡിഷ സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക