മസാക്കലി 2.0-യുടെ പേരിലുള്ള വിവാദങ്ങൾ അടങ്ങുന്നില്ല.റീമിക്സ് പതിപ്പിനെ വിമർശിച്ചു കൊണ്ട് ഗാനം ആലപിച്ച മോഹിത് ചൗഹാൻ രംഗത്തു വന്നിരിക്കുകയാണ്.
2009ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്ത ‘ഡൽഹി-6’ എന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റ് ആയിരുന്നു.എ ആർ റഹ്മാനാണ് പാട്ടുകൾക്ക് സംഗീതം ഒരുക്കിയത്.ഡൽഹി-6 ആൽബത്തിലെ ‘മസാക്കലി’ എന്ന് തുടങ്ങുന്ന മോഹിത്ത് ചൗഹാൻ ആലപിച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
താൻ മസാക്കലി റീമിക്സ് പതിപ്പ് കേട്ടിരുന്നു എന്നും ഒറിജിനൽ ഗാനവുമായി അതിനൊരു ബന്ധവും ഇല്ലെന്നുംറീമിക്സ് ചെയ്തവർക്ക് മറ്റെന്തെങ്കിലും പേരിൽ ആ ഗാനം ഇറക്കമായിരുന്നു എന്നും മോഹിത്ത് പറഞ്ഞു.പുതിയ ഒരു ചിത്രമുണ്ടാക്കി അതിനു ‘ഷോലെ’ എന്ന പഴയ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ പേരിട്ടുകൊണ്ട് ആ സിനിമയിൽ എന്തെങ്കിലും കുത്തിനിറച്ചാൽ കാഴ്ചക്കാരന് എന്ത് തോന്നുമെന്നും മോഹിത് ചോദികുന്നു.
സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ മൗനം പാലിക്കുന്ന റഹ്മാൻ പോലും മൗനം വെടിഞ്ഞ് വിമർശനവുമായി രംഗത്ത് വന്നതും മോഹിത് ചൂണ്ടി കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക