ഇസ്ലാമബാദ്: പാകിസ്ഥാനില്‍ കൊറോണ അനിയന്ത്രിതമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിലും വീരവാദവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്. ആദ്യം കൊറോണ വിമുക്തമാകുന്ന രാജ്യം പാകിസ്ഥാനാകുമെന്നാണ് ഇമ്രാൻ ഖാന്റെ വാദം.
രാജ്യത്ത് കൊറോണ വൈറസിനെ പരാജയപ്പെടുത്താനായി സാധ്യമായ എല്ലാ കാര്യങ്ങളും ഇതിനായി വിനിയോഗിക്കാനുമുള്ള അനുമതിയും ഇമ്രാന് നല്കി. ഏറ്റവും മോശം കാര്യങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇമ്രാൻ രാജ്യത്തിന് മുന്നറിയിപ്പ് നല്കി.
കൊറോണ വൈറസ് രോഗികളുടെ ഇന്സുലേഷന് വാര്‍ഡുകളില്‍ വിന്യസിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും വൈദ്യര്‍ക്കും എല്ലാ വ്യക്തിഗത ഏപ്രില്‍ അവസാനത്തോടെ രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനം അഭൂതപൂര്‍വമായ പരീക്ഷണം നേരിടുകയാണെന്ന് ക്വറ്റയില്‍ ഒരു ദിവസം മുമ്പ് നല്കിയ മുന്നറിയിപ്പ് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഇതില്‍ നിന്നെല്ലാം തങ്ങള്‍ പുറത്തു വരുമെന്നും ആദ്യം കൊറോണ വിമുക്തമാകുന്ന രാജ്യം പാകിസ്ഥാനാകുമെന്നും ഇമ്രാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക