യു.എസിൽ കോവിഡ്-19 രോഗബാധ അതീവ ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 2,108 പേരാണ്.അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 20,000 കടന്നു.ഇതോടെ, മരണസംഖ്യയിൽ ഇറ്റലിയെ പിന്തള്ളിയ അമേരിക്ക, കോവിഡ് രോഗം ബാധിച്ച ഏറ്റവുമധികം ആൾക്കാർക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി മാറി.
ഇറ്റലിയിൽ ഇതുവരെ 19,468 പേരാണ് മരിച്ചത്.കോവിഡ് ബാധിച്ച ഒരു ദിവസം ഏറ്റവും അധികം മരണം ഉണ്ടായ രാജ്യം അമേരിക്കയാണ്.രാജ്യത്ത് പുതിയതായി 18,940 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ യു.എസിലുള്ള കോവിഡ് രോഗികളുടെ എണ്ണം അഞ്ചേകാൽ ലക്ഷത്തിലധികം ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക