മീടൂ മൂവ്മെന്റ് ചര്‍ച്ചയായതോടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി പ്രമുഖ നടിമാരടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിമാര്‍ക്ക് നേരെ മാത്രമല്ല നടന്മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകാറുണ്ടെന്ന് പറയുകയാണ് ബോളിവുഡ് നടന് രാജീവ് ഖണ്ഡേല്‍വാള്‍. ഒരു പ്രമുഖ സംവിധായകനില്‍ നിന്നും താന്‍ നേരിട്ട ദുരനുഭങ്ങളെ കുറിച്ചാണ് നടന് വ്യക്തമാക്കിയത്.
ഒരു സിനിമയെ കുറിച്ച് സംസാരിക്കാനായിരുന്നു രാജീവ് നിര്‍മ്മാതാവിന്റെ വീട്ടിലെത്തിത്. ”അടുത്ത തവണ സംവിധായകന്റെ റൂമിലേക്കാണ് വിളിപ്പിച്ചത്. കഥ എന്താണെന്ന് പറയാതെ ഒരു ഗാനത്തില്‍ അഭിനയിക്കാമോ എന്നാണ് ചോദിച്ചത്. എന്തൊക്കെയോ അസ്വാഭിവകത തോന്നി. ഒരു സ്ത്രീക്ക് എങ്ങനെ തോന്നുമോ അത് പോലെ തോന്നി. റൂമിലേക്ക് അയാള്‍ക്കൊപ്പം ചെല്ലാന്‍ പറഞ്ഞു. ഗേള്‍ഫ്രണ്ട് പുറത്തു കാത്തു നില്പ്പുണ്ടെന്ന് പറഞ്ഞ് അത്തരത്തില്‍ ഒരാളല്ല താന്‍ എന്ന് വ്യക്തമാക്കി.”
”എന്നാല്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് ചെറിയ ബജറ്റ് ചിത്രം ചെയ്യാന്‍ താല്പര്യമുള്ളയാളാണ് ഞാന്‍ എന്ന് കേട്ടിരുന്നെന്ന് അറിഞ്ഞെന്ന് പറഞ്ഞ് രണ്ട് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു. പിന്നീട് ആ സിനിമകള്‍ക്ക് എന്ത് സംഭവിച്ചു എന്നെനിക്ക് അറിയില്ല” എന്ന് രാജീവ് ഖണ്ഡേല്‍വാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക