ലോക്ക് ഡൗണ്‍ തീരുന്ന മുറക്ക് നിര്‍ത്തിവെച്ച പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഒരു കുട്ടിക്കും അധ്യയന വര്‍ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടാകില്ല. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ജൂണ്‍ ആദ്യ വാരം തന്നെ സ്കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍വസജ്ജമാണെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ ലോക്ക് ഡൗണ്‍ തീരുന്ന മുറക്ക് നടത്തും. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സജ്ജമാണ്. പക്ഷേ നിലവിലുള്ള പരീക്ഷാ രീതി തന്നെ പിന്തുടരും. വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ട. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് ആവശ്യമായ സമയം നല്‍കും. അടുത്ത അധ്യയന വര്‍ഷം പൊതുവിദ്യാലയത്തില്‍ ചേരാന്‍ ഒരു കുട്ടിക്കും തടസമുണ്ടാകില്ല.
നിലവില്‍ സ്കൂള്‍ പ്രവര്‍ത്തന ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. മീഡിയവണിന്റെ പ്രത്യേക പരിപാടിയില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക