തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്പന നടത്തിയ യുവാവ് പിടിയില്‍. വര്‍ക്കല സ്വദേശിയായ സജിനാണ് അറസ്റ്റിലായത് .
ആരോഗ്യപ്രവര്‍ത്തകനെന്ന വ്യാജേനെ ബൈക്കില്‍ കറങ്ങിനടന്നായിരുന്നു ഇയാള്‍ മദ്യവില്പ്പനനടത്തിയത് . ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസര്‍ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയില്‍ കലര്‍ത്തി ‘ചപ്പാത്തി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ വില്പനയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക