വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്.റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ഐ.സി.എം.ആറിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. 2018-19 ല്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.
കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്നിന്ന് ശേഖരിച്ച 17 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്നിന്ന് ശേഖരിച്ച 42 സ്രവസാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു. അതേസമയം, തൊണ്ടയില്‍നിന്ന് ശേഖരിച്ച 25 സ്രവ സാംപിളുകള്‍ നെഗറ്റീവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക