തിരുവനന്തപുരം : വിഷുദിനത്തില്‍ സമ്മാനമായി സംസ്ഥാനത്തെ കോവിഡ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്ഐ പേഴ്സണല്‍ പ്രോട്ടക്ഷന്‍ എക്വിപ്മെന്റ്സ് ( പി.പി.ഇ ) കിറ്റുകള്‍ കൈമാറി. സംസ്ഥാനത്ത് വിവിധ കോവിഡ് കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അഞ്ഞൂറോളം പിപിഇ കിറ്റുകളാണ് വിതരണം ചെയ്തത്.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം കിറ്റുകള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കൈമാറി. വിഷു ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സാമൂഹ്യ അടുക്കളകളിലും അരി എത്തിച്ചു നല്‍കിയതിന് പുറമെയാണ് വിഷു സമ്മാനമായി പിപിഇ കിറ്റുകള്‍ നല്‍കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന സാമൂഹിക അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും മുനിസിപ്പാലിറ്റി, കോര്പറേഷന് സാമൂഹിക അടുക്കളയിലേക്ക് യഥാക്രമം രണ്ട് , നാല് വീതം ചാക്ക് അരിയും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക