പ്രായമായവർക്ക് കോവിഡ് രോഗം പിടിപെട്ടാൽ രക്ഷയില്ല എന്ന തെറ്റിദ്ധാരണ തിരുത്തുകയാണ് ബ്രിട്ടനിലെ 106 വയസുള്ള കോണി ടിച്ചെൻ എന്ന മുതുമുത്തശ്ശി. ബർമിങ്ങാമിലെ സിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇവർ പൂർണ രോഗമുക്തയായി ബുധനാഴ്ച ആശുപത്രി വിട്ടു.
ആശുപത്രി ജീവനക്കാർ വരിയായി നിന്ന് കൈയടിച്ചാണ് ഇവരെ യാത്രയാക്കിയത്. ബ്രിട്ടനിൽ കോവിഡിനെ അതിജീവിക്കുന്ന ഏറ്റവും പ്രായമുള്ളയാളാണ് ഇവർ. കഴിഞ്ഞയാഴ്ച 102 വയസുള്ള മറ്റൊരു സ്ത്രീയും രോഗമുക്തി നേടിയിരുന്നു.
ബ്രസീലിലും ബുധനാഴ്ച 100 വയസുള്ളയാൾ രോഗമുക്തനായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിലെ യുദ്ധവീരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക