ചെന്നൈ: കോവിഡ് പണക്കാരുടെ രോഗമാണെന്നും പാവങ്ങളെ വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി.
കോവിഡ് രോഗം തമിഴ്നാട്ടിലുണ്ടായതല്ല. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും യാത്ര ചെയ്ത പണക്കാർ ഇങ്ങോട്ടു കൊണ്ടുവന്നതാണ്. ഇപ്പോൾ, പാവപ്പെട്ടയാളുകളോട് ധൈര്യമായി സംസാരിക്കാം.
എന്നാൽ, പണക്കാരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം – കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളതും അപലപനീയവുമാണെന്നു ഡിഎംകെയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക