മങ്ങാട്ടച്ചനെ തേടി കുഞ്ഞാലി മരക്കാരുടെ വിളി എത്തിയതിൽ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ചലച്ചിത്രതാരം ഹരീഷ് പേരടി.(കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിൽ ഹരീഷും(മങ്ങാട്ടച്ചൻ) മോഹൻലാലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരാണിത്.)കൊറോണ കാലത്ത് രാജ്യംമുഴുവനും ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഹരീഷിന്റെ ക്ഷേമം അറിയാൻ വേണ്ടിയാണ് മോഹൻലാലിന്റെ ഫോൺ കാൾ എത്തിയത്.
ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിരിക്കുകയാണ് ഹരീഷ്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അങ്ങിനെ മങ്ങാട്ടച്ചനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി…റെഡ്ചില്ലിസ്,ലോഹം,പുലിമുരുഗൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ …പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് …
എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പറ്റിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു…..
https://www.facebook.com/hareesh.peradi.98/posts/720153485191670
പ്രതികരിക്കാൻ ഇവിടെ എഴുതുക