ഇതിൽ 56 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു.
പെരിങ്ങത്തൂർ സ്വദേശിയായ ഇരുപതുകാരനാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ രോഗം ബാധിച്ച അയൽക്കാരനിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗ ബാധയുണ്ടായത്. ദുബൈയിൽ നിന്ന് എത്തിയ അയൽക്കാരന് മാർച്ച് 21നാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 112 ആയി. അതിനിടെ രണ്ട് പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. നിസാമുദീനിൽ നിന്ന് തിരികെയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച മാടായി സ്വദേശിയും ഇയാളുടെ ഭാര്യയുമാണ് ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 56 ആയി.
56 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലയിൽ 120 പേർ ആശുപത്രികളിലും 2591 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. 261 സാംപിളുകളുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരുടേയും അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരുടേയും സ്രവ പരിശോധന ഏറെക്കുറെ പൂർത്തിയായി. സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാം ഘട്ട സാംപിൾ പരിശോധനയും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക