ഗുണ്ടൂര്‍: രാജ്യം മുഴുവന്‍ ലോക്ഡൗണില്‍, ആ പൊലിസുകാരന് തന്റെ ഡ്യൂട്ടിയിലായിരുന്നു. റമദാന് നാളുകളാണ്. പക്ഷേ പ്രാര്‍ഥന മുടക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിചനമായ റോഡില്‍ ആ പൊലിസുകാരന് തന്റെ പ്രാര്‍ഥന നിര്‍വഹിച്ചു.
ആന്ധ്രയിലെ ഗുണ്ടൂര്‍ നഗരത്തില്‍ വിചനമായ റോഡിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കരീമുള്ള ഞായറാഴ്ച്ച നിസ്കാരം നിര്‍വഹിച്ചത്. റമദാന് വ്രതം അനുഷ്ടിച്ച് പ്രാര്‍ഥനയില്‍ മുഴുകിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സഹപ്രവര്‍ത്തകരാണ് ഫോണില്‍ പകര്‍ത്തിയത്.
കരീമുള്ള നിസ്കരിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകര്‍ സമീപത്ത് കാത്തുനില്ക്കുന്നതും ചിത്രങ്ങളില്‍ കാണാം.
ഗുണ്ടൂരിലെ ലാലാപേട്ട് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കരീമുള്ള. അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്്മാര്ഥതയും പ്രാര്‍ഥന തടസ്സപ്പെടാതിരിക്കാനുള്ള സഹപ്രവര്‍ത്തകരുടെ സഹകരണവും കുറഞ്ഞ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ആന്ധ്രാപ്രദേശില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലകളിലൊന്നാണ് ഗുണ്ടൂര്‍. കേന്ദ്രസര്‍ക്കാര്‍ ജില്ലയെ റെഡ്്സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക