കോട്ടയം: ആറു പേര്‍ക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 17 ആയി. റെഡ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതല്‍ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.
കോട്ടയം ജില്ലയുമായുള്ള അതിര്‍ത്തികള്‍ അടച്ചതായി എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക