തന്റെ സ്വപ്ന ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ താരം ദിനേഷ് ചന്ദിമൽ രംഗത്ത്. ടീമിൽ 5 പേരും ശ്രീലങ്കയിൽ നിന്നാണെന്നുള്ളതാണ് സെലക്ഷനിലെ കൗതുകകരമായ കാര്യം.
ക്രിക്കറ്റിലെ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ അലിസ്റ്റർ കുക്കുമൊക്കെ അണിനിരക്കുന്ന സ്വപ്ന ഇലവനെ മുൻ നായകൻ മഹേള ജയവർധനെയാവും നയിക്കുക. കുക്കും സച്ചിന് ടെണ്ടുല്‍ക്കറും ചേര്‍ന്നാണ് ടീം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഏകദിനത്തിൽ ഓപണറായി തിളങ്ങിയ സച്ചിനെ ടെസ്റ്റിലും ഓപ്പണറാക്കാനുള്ള തീരുമാനമാണ് ചന്ദിമലിന്റേത്.
മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മൂന്നാം നമ്പറില്‍ ചന്ദിമല്‍ നിയോഗിക്കുന്നു. ടീമിലെ വിക്കറ്റ് കീപ്പറും സംഗ തന്നെ. സംഗക്കാരയ്ക്ക് ശേഷം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ആയിരിക്കും നിർണായകമായ നാലാം നമ്പറില്‍ ബാറ്റിനിറങ്ങുക. അഞ്ചാം നമ്പറില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും ആറാമനായി നായകൻ ജയവര്‍ധനെയും വരുന്നു.
ബൗളിങ്ങിൽ ഡെയ്ല്‍ സ്റ്റെയ്നും ലങ്കന്‍ താരം ചാമിന്ദ വാസുമാണ് നേതൃത്വം നല്‍കുക. രംഗണ ഹെറാത്തും മുത്തയ്യ മുരളീധരനുമാണ് ടീമിലെ സ്പിന്നര്‍മാര്‍.
ചന്ദിമലിന്റെ സ്വപ്ന ടെസ്റ്റ് ഇലവൻ ഇതാണ്: അലിസ്റ്റർ കുക്ക്, സച്ചിന് ടെണ്ടുല്‍ക്കര്‍, കുമാര്‍ സംഗക്കാര (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്ലി, ബ്രയാന്‍ ലാറ, മഹേള ജയവര്‍ധനെ (നായകന്), ജാക്ക് കാലിസ്, രംഗണ ഹെറാത്ത്, ഡെയ്ല്‍ സ്റ്റെയ്ന്, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക