മാനിനെ പെരുമ്പാമ്പ് വിഴുങ്ങുന്ന വീഡിയോ വൈറലാകുന്നു. പര്‍വീണ്‍ കാസ്വാന് ഐഎഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ബര്‍മീസ് പൈതണ്‍ ഇനത്തില്‍പ്പെട്ട പാമ്ബ് മാനിനെ മുഴുവനായി വിഴുങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ദുധ്വ ദേശീയ പാര്‍ക്കില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.
Also Read : കൂറ്റൻ ഇരയെ വിഴുങ്ങിയ പെരുമ്പാമ്പ് ടാങ്കിനുള്ളിലേക്ക്; ദൃശ്യങ്ങൾ കാണാം!
അവിശ്വസനീയമായ ദൃശ്യങ്ങള്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു പാട് വിശപ്പ് ഉളളതുകൊണ്ടാകാം ഒരു മാനിനെ മുഴുവനായി പെരുമ്പാമ്പ് അകത്താക്കിയതെന്നും പര്‍വീണ്‍ കാസ്വാന് കുറിച്ചു.
Unbelievable !! This Burmese python was too much hungry so swallows whole deer. From Dudhwa sent by @WildLense_India for sharing. pic.twitter.com/QdCBXEy4vZ
— Parveen Kaswan, IFS (@ParveenKaswan) April 28, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക