പാട്ടിനൊപ്പം മോഡലിംഗിലും തിളങ്ങിയ താരമാണ് അഭിരാമി സുരേഷ്. മാത്രമല്ല ചേച്ചി അമൃതക്കൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ എല്ലാം ഇഷ്ടം നേടിയെടുത്ത താരം കൂടിയാണ് അഭിരാമി. ഇതിനൊക്കെപുറമെ മലയാളികളുടെ പ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയെത്തി പ്രേക്ഷകരുടെയെല്ലാം മനസ്സിൽ ഇടവും നേടിയെടുത്ത താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ സ്റ്റോറിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
അഭിരാമി സുരേഷ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്ളോഗര്‍, നടി, മോഡല്‍ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവര്‍ത്തന മേഖലകള്‍. ചേച്ചി അമൃതയുമായി ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ‘അമൃതം ഗമയ’ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്.
ബ്രേക്കപ്പിനുശേഷം തോന്നിയത് എന്താണ് എന്ന ചോദ്യത്തിന് ഒന്നും തോന്നാൻ പോലും പറ്റിയില്ല. ഒരുതരം മരവിപ്പ്. പക്ഷെ അതൊരു ഘട്ടം മാത്രമാണ്, അതും വിജയിക്കും എന്നാണ് താരം നൽകിയ മറുപടി. ആദ്യമായി ക്രഷ് തോന്നിയത് സ്കൂൾ ടൈമിൽ ആയിരുന്നതായും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക