ലോകം മുഴുവന്‍ കൊറോണ ഭീഷണി തുടരുകയാണ്. 30 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് ഇപ്പോള്‍ കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മുന്നില്‍ തന്നെ മാതൃകയാവുകയാണ് നമ്മുടെ കേരളം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ബ്രേക് ദ ചെയിന്‍ മുദ്രാവാക്യം ഏറ്റെടുത്ത് സ്വയം ഐസൊലേഷനില്‍ കഴിയാന്‍ നമ്മള് ഓരോരുത്തരും എടുത്ത തീരുമാനത്തിന്റെ ഫലം കൂടിയാണിത്.
കേരള സംസ്ഥാനം സ്വയം വരിച്ച നിശ്ശബ്ദത, ഉയര്‍ത്തെഴുന്നേല്‍പ്പിനായി നമ്മള് ഒറ്റക്കെട്ടായി എടുത്ത വീട്ടുതടങ്കല്‍ എന്നിവ കൊണ്ടാണ് കേരളം ഇന്ന് കൊറോണയെ പ്രതിരോധിച്ചതും ലോകത്തിന്റെ നെറുകയില്‍ ഒന്നാമതായതും. അതിന് എന്തുകൊണ്ട് നമ്മള് മലയാളികള്‍ തമ്മില്‍ തമ്മില്‍ നന്ദി പറഞ്ഞുകൂടാ എന്ന ആശയം ഉള്‍കൊണ്ട് ഒരുക്കിയ ‘ധന്യവാദം’ എന്ന ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
അഹം ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്ണനാണ് ഗാനത്തിന് സംഗീതമൊരുക്കി ആലപിച്ചിരിക്കുന്നത്. കെ ജയകുമാര്‍ ഐഎഎസ് ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രാജേഷ് കടമ്പ സംവിധാനം ചെയ്ത ഈ ആല്‍ബത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ ചന്ദ്രനും എഡിറ്റ് ചെയ്തിരിക്കുന്നത് ആല്‍ബി നടരാജനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക