ഈ സീസണില്‍ റയല്‍ മാഡ്രിഡ് വലിയ ട്രാന്‍സ്ഫറുകള്‍ നടത്തില്ല എന്ന് റിപ്പോര്‍ട്ട്. ഫുട്ബോള്‍ ലോകം സാധാരണ രീതിയില്‍ ആകാതെ വലിയ ട്രാന്‍സ്ഫറുകള്‍ നടത്തുന്നത് വലിയ സാമ്ബത്തിക പ്രതിസന്ധിയില്‍ ക്ലബിനെ ആക്കും എന്ന് റയല്‍ മാഡ്രിഡ് കരുതുന്നു. എമ്ബപ്പെ, ഹാളണ്ട്, പോഗ്ബ തുടങ്ങിയ വന്‍ താരങ്ങളെല്ലാം റയല്‍ മാഡ്രിഡിന്റെ ഈ സീസണ് അവസാനത്തെ ട്രാന്‍സ്ഫര്‍ ലക്ഷ്യങ്ങള്‍ ആയിരുന്നു.
എന്നാല്‍ ഫുട്ബോള്‍ പുനരാരംഭിച്ചാലും കാണികള്‍ ഒന്നും സ്റ്റേഡിയത്തില്‍ എത്തേക്കില്ല എന്നതിനാല്‍ ക്ലബിന് സാമ്ബത്തിക ഞെരുക്കം മാറണം എങ്കില്‍ സമയം എടുക്കും. കാണികള്‍ ഇല്ലാത്ത ബെര്ണവെയുവിലേക്ക് വലിയ താരങ്ങളെ എത്തിക്കുന്നത് എന്തിനാണ് എന്ന് റയല്‍ മാഡ്രിഡ് ബോര്‍ഡില്‍ അഭിപ്രായം ഉയരുന്നുണ്ട്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വലിയ ട്രാന്‍സ്ഫറുകള്‍ക്ക് ഇപ്പോള്‍ ഇല്ല എന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക