റോഷൻ ആൻഡ്രൂസ് സംവിധാനംചെയ്യുന്ന അടുത്ത ചിത്രം ദുൽഖറിനൊപ്പം. റോഷൻ ആൻഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുകയാണ് . തന്റെ സംവിധാന സംരംഭമായ ‘മുംബൈ പൊലീസ്’ എന്ന ചിത്രം റീലീസായി ഏഴ് വർഷം തികയുന്നതിന്റെ ഓർമ്മക്കുറിപ്പിനൊപ്പമാണ് ദുൽഖറുമൊത്തൊരു ത്രില്ലർ ഒരുക്കാൻ പോവുകയാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.
ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ വർഷം വന്നിരുന്നു. ഫേസ് ബുക്ക് പോസ്റ്റ് ഓടെ വാർത്തകളെ സ്ഥിരീകരിക്കുകയാണ് സംവിധായകൻ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സഞ്ജയ് ബോബി ടീമാണ്. പൊലീസ് കഥാപാത്രത്തെയാകും ദുൽഖർ അവതരിപ്പികുക എന്നും ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ തന്നെയാകുമെന്നുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ വർഷം വന്നിരുന്നു.
അവതരണം, ആഖ്യാനം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് ‘മുംബൈ പൊലീസ്’. പൃഥ്വിരാജിന്റെ കരിയർ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘മുംബൈ പൊലീസി’ലെ ആന്റണി മോസസ്. തനിക്കൊപ്പം ‘മുംബൈ പൊലീസി’ൽ ജോലി ചെയ്തഎല്ലാവർക്കും സംവിധായകൻ തന്റെ കുറിപ്പിലൂടെ നന്ദി അറിയിക്കുന്നുമുണ്ട്.
‘പ്രതിപൂവൻകോഴി’യാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് തീയറ്ററിൽ എത്തിയ അവസാന ചിത്രം. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചത്. റോഷൻ ആൻഡ്രൂസും ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക