ഇന്ത്യയുടെ മുന്‍ നായകൻ എം എസ് ധോണിയെക്കുറിച്ച് വൈകാരികമായ അനുഭവകഥയുമായി സഞ്ജു സാംസൺ രംഗത്ത്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഞ്ജു ആ കഥ വെളിപ്പെടുത്തിയത്.
Sanju Samson who just adores #Thala Dhoni narrates a dream that came 7rue, and uncannily so! @IamSanjuSamson VC: @RuphaRamani #WhistlePodu 🦁💛 pic.twitter.com/aMEjJBY0bD
— Chennai Super Kings (@ChennaiIPL) May 4, 2020
ധോണിയെപ്പോലെ മറ്റൊരു ക്രിക്കറ്ററില്ലെന്നും കളിക്കളത്തില്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചവരെല്ലാം വെറും കൈയോടെയാണ് മടങ്ങി യതെന്നും സഞ്ജു പറയുന്നു. ജാര്‍ഖണ്ഡില്‍ നിന്നെത്തിയ ഒരാള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായി മാറുകയെന്നത് വലിയ കാര്യം തന്നെയാണ്. ധോണിയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം താന്‍ വളരെ ഇമോഷണലായി പോവും. ധോണിയുടെ പകരക്കാരനാവാന്‍ ഒരു താരത്തിനും സാധിക്കില്ല. സഞ്ജു അഭിപ്രായപ്പെടുന്നു.
ധോണിയെ ഒരിക്കല്‍ താന്‍ സ്വപ്നത്തില്‍ കണ്ടിരുന്നതായും പിന്നീട് യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്നത്തെക്കുറിച്ച് അധികം വൈകാതെ അദ്ദേഹത്തോടു നേരില്‍ പറയുമെന്നും സഞ്ജു പറയുന്നു. സ്വപ്നത്തില്‍ മഹി ഭായിയാണ് ഇന്ത്യയെ നയിക്കുന്നത്. ഫീല്‍ഡിങില്‍ അദ്ദേഹം ചില മാറ്റങ്ങള്‍ വരുത്തുന്നു.
സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന തന്നോട് അവിടേക്ക് പോവൂയെന്ന് ധോണി നിര്‍ദേശിക്കുന്നു. ഈ സ്വപ്നം കണ്ട് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇന്ത്യയുടെ നായകസ്ഥാനമൊഴിഞ്ഞു. ഇനിയെങ്ങനെ ആ സ്വപ്നം യാഥാര്‍ഥ്യമാവുമെന്നാണ് ഇതോടെ താന്‍ ചിന്തിച്ചത്. എന്നാല്‍ ഇന്ത്യ എയും ഇംഗ്ലണ്ടും തമ്മിലൊരു മല്‍സരം നടന്നു.
ഈ കളിയില്‍ എ ടീമിനെ നയിച്ചത് ധോണിയായിരുന്നു. ടീമില്‍ താനുമുണ്ടായിരുന്നു. സ്ലിപ്പില്‍ താന്‍ ഫീല്‍ഡ് ചെയ്യവെ സഞ്ജൂ, നീ അവിടേക്കു പോവൂയെന്ന് അന്നു ധോണി പറയുകയും ചെയ്തു.
സ്വപ്നത്തില്‍ കണ്ട അതേ സംഭവം യാഥാര്‍ഥ്യമായതിനെക്കുറിച്ച് ധോണിയോട് നേരില്‍ പറയണമെന്ന് വിചാരിക്കുന്നു. ഇത് കേട്ടാല്‍ അദ്ദേഹത്തിനു ചിരി വരുമായിരിക്കും. സഞ്ജു പറയുന്നു.
നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. കിവീസിനെതിരായ ടി20 പരമ്പരയിലായിരുന്നു ഇത്. എന്നാല്‍ ബാറ്റിങില്‍ താരം നിരാശപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക