സംസ്ഥാനത്ത് വ്യാഴാഴ്ച പുതിയ ഹോട്സ്പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്സ്പോട്ടുകളാണ് ഉള്ളത്. നാല് ജില്ലകളിൽ ഹോട്സ്പോട്ട് ഇല്ല. എറണാകുളത്തും കോഴിക്കോടും ഓരോ ഹോട്സ്പോട്ടുകൾ മാത്രമാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്നു പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലായിരുന്ന അഞ്ച് പേരുടെ ഫലം നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർകോട് ജില്ലയിൽ നിന്നും രണ്ടുപേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക