ലോകത്ത് കൊവിഡിനെ തുടര്‍ന്ന് 24 മണിക്കൂറില്‍ മരിച്ചത് 4,225 പേര്. ഇതോടെ ആകെ മരണം 2.80 ലക്ഷമായി. ഇന്നലെ മാത്രം 88,577 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 212 രാജ്യങ്ങളിലായി 40.97 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 14.34 ലക്ഷം പേര് അസുഖത്തില്‍ നിന്നും മോചിതരായി. നിലവില്‍ 23.83 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
അമേരിക്കയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 80,000 കടന്നു. ഇന്നലെ മാത്രം 1,417 പേര്‍ക്കാണ് ജീവന് നഷ്ടമായത്. പുതിയതായി 25,000ത്തിലേറെ കൊവിഡ് കേസുകളും സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 13.47 ലക്ഷമായി ഉയര്‍ന്നു. 2.37 ലക്ഷം പേര് രോഗമുക്തരായി. പത്തരലക്ഷത്തോളം പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
മൂന്ന് രാജ്യങ്ങളില്‍ 24 മണിക്കൂറില്‍ പതിനായിരത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 25,218, റഷ്യയില്‍ 10,817, ബ്രസീലില്‍ 10,169 എന്നിങ്ങനെയാണത്. അമേരിക്ക കൂടാതെ ഒരു ലക്ഷത്തിലേറെ കൊവിഡ് രോഗികളുളള ഒന്‍പത് രാജ്യങ്ങളാണുളളത്. സ്പെയിന്, ഇറ്റലി, യുകെ, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, തുര്‍ക്കി, ഇറാന് എന്നി രാജ്യങ്ങളാണത്. ഇതില്‍ റഷ്യയില്‍ ദിവസങ്ങള്‍ കൊണ്ടാണ് വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.
ബ്രസീലില്‍ ഇന്നലെ 664 പേര് മരിച്ചതോടെ ആകെ മരണം 10,656 ആയി. യുകെയില്‍ 346, മെക്സിക്കോയില്‍ 199, ഇറ്റലിയില്‍ 194, സ്പെയിനില്‍ 179, ക്യാനഡയില് 124, ഇന്ത്യയില്‍ 116, റഷ്യയില്‍ 104, പെറുവില്‍ 100 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്. അതേസമയം ചൈനയില്‍ നിന്നും ഇന്നലെയും മരണങ്ങളൊന്നുമില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ പത്തുപേര്‍ കൂടി മരിച്ചു. ഇതോടെ 239 ആയി ആകെ മരണം. രോഗികള്‍ 37,136. ഖത്തറില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ 13 മരണമായി, രോഗികള്‍ 21,331. യുഎഇയില്‍ 11 പേരാണ് ഇന്നലെ മരിച്ചത്. ഇതുവരെ 185 മരണവും 21,331 രോഗികളുമാണ് യുഎഇയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്തില്‍ രണ്ടുമരണം. ഇതോടെ 49 ആയി മരണസംഖ്യ, രോഗികളുടെ എണ്ണം 7,623. ബഹ്റൈനില്‍ ഇന്നലെ കൊവിഡ് മൂലം ആരും മരിച്ചില്ല. രോഗികളുടെ എണ്ണം 4,774 ആയി ഉയര്‍ന്നു. ആകെ മരണം എട്ടായി. ഒമാനില്‍ ഒരാള്‍ മരിച്ചതോടെ 17 മരണമായി ഇതുവരെ. 3,224 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക