ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,463 പേര്. ഇന്നലെ മാത്രം 78,847 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് 212 രാജ്യങ്ങളിലായി 41.77 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 14.87 ലക്ഷം പേര് രോഗമുക്തരായി. നിലവില്‍ 24.05 ലക്ഷം ആളുകള്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. 2.83 ലക്ഷം പേരാണ് ഇതുവരെ മരണമടഞ്ഞത്. ഇതില്‍ ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് അമേരിക്കയിലാണ്. ഇതുവരെ 80,757 പേരുടെ ജീവനാണ് കൊവിഡ് മൂലം നഷ്ടമായത്. യുകെയില്‍ 31,855, ഇറ്റലിയില്‍ 30,560, സ്പെയിന് 26,621, ഫ്രാന്‍സ് 26,380 എന്നിങ്ങനെയാണ് പിന്നീട് കൂടുതല്‍ മരണം സംഭവിച്ച രാജ്യങ്ങള്‍.
അമേരിക്കയില്‍ ഏറെ ദിവസങ്ങള്‍ക്ക് ശേഷം മരണനിരക്കിലും പുതിയ കേസുകളുടെ കാര്യത്തിലും ഇന്നലെ കാര്യമായ കുറവുണ്ടായി. 24 മണിക്കൂറില്‍ 19,451 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 720 പേരാണ് മരിച്ചതും.
മരണനിരക്കും രോഗികളുടെ എണ്ണവും അപകടകരമാം വിധം ഉയരുന്ന ബ്രസീലില്‍ ഇന്നലെ 467 പേര് മരിച്ചു. ഇതോടെ ആകെ മരണം 11,123 ആയി.ഇക്വഡോറില്‍ 410, യുകെയില്‍ 268, മെക്സിക്കോയില്‍ 193, ക്യാനഡയില് 177, ഇറ്റലിയില്‍ 165, സ്പെയിനില്‍ 143, ഇന്ത്യയില്‍ 111 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണം.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയില്‍ ഇന്നലെ ഏഴുപേര്‍ക്ക് കൂടി കൊവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായി. ആകെ മരണം 246, രോഗികള്‍ 39,048. യുഎഇയില്‍ ഇന്നലെ 13 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 198 ആയി. രോഗികള്‍ 18,198. ഖത്തറില്‍ ഇന്നലെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 14, രോഗികള്‍ 22,520.
കുവൈത്തില്‍ 24 മണിക്കൂറില്‍ ഒന്‍പത് മരണം. ഇതടക്കം 58 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. 8,688 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ബഹ്റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ രോഗികള്‍ 4,941, മരണം എട്ട്. ഒമാനിലും ഇന്നലെ കൊവിഡിനെ തുടര്‍ന്ന് ആരും മരിച്ചില്ല. 3,399 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഒമാനിലെ മരണനിരക്ക് 17 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക