സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴാനാട്ടിൽ നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയിൽ നിന്ന് എത്തിയ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക