സ്കൂള്‍ പ്രവേശനം നാളെ മുതല്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്കൂളുകളില്‍ നേരിട്ട് എത്തിയോ ഓണ്‍ലൈന്‍വഴിയോ പ്രവേശനം നേടാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ടി.സി വാങ്ങി പുതിയ സ്കൂളില്‍ ചേരാം. സ്ഥാനക്കയറ്റ പട്ടിക 20ന് പ്രഖ്യാപിക്കും.
ഒന്നാം ക്ലാസില്‍ പ്രവേശനം നേടാന്‍ നേരിട്ട് സ്കൂളിലെത്തുകയാണെങ്കില്‍ വിദ്യാര്‍ത്ഥിയോടൊപ്പം ഒരു രക്ഷിതാവ് മാത്രമേ പോകാവൂ. അല്ലെങ്കില്‍ സ്കൂള്‍ ഫോണ്‍ നമ്പറില്‍ വിളിച്ചോ അതത് സ്കൂളുകളുടെ വെബ്സൈറ്റ് വഴിയോ പ്രവേശനം നേടാം. ഒരു ദിവസം എത്ര കുട്ടികള്‍ക്ക് പ്രവേശനം നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ അതത് സ്കൂളിലെ പ്രധാനാദ്ധ്യാപകര്‍ തീരുമാനമെടുക്കും. കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചാണ് പ്രവേശനം.
തിരക്കും നിര്‍ദേശം പാലിക്കാതിരിക്കുകയും ചെയ്താല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ പരിശോധന നടത്തും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സ്കൂള്‍ പ്രവേശനം പരമാവധി ഓണ്‍ലൈനായി നേടാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക