തൃശൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അബൂദബിയില്‍ നിന്നെത്തിയ സഹോദരങ്ങള്‍ക്കും മറ്റൊരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് പേരും ഗുരുവായൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവരായിരുന്നു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി.
മാലദ്വീപില്‍ നിന്നെത്തിയ ചാലക്കുടി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമന്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 5663 പേരും ആശുപത്രികളില്‍ 25 പേരും ഉള്‍പ്പെടെ ആകെ 5688 പേരാണ് നിരീക്ഷണത്തിലുളളത്.
നിരീക്ഷണത്തിന്റെ ഭാഗമായി രണ്ട് പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 1498 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67 എണ്ണത്തിന്റെ ഫലം ഇനി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക