മുംബൈ : ലോക്ഡൗണിൽ ഷൂട്ടിങ് നിലച്ചതിനെത്തുടർന്നു വരുമാനം ഇല്ലാതായ സീരിയൽ നടൻ സാമ്പത്തിക ബാധ്യതകളെത്തുടർന്നു ജീവനൊടുക്കി. മൻമീത് ഗ്രേവാളാണ് (32) നവിമുംബൈ ഖാർഘറിലെ വസതിയിൽ മരിച്ചത്.
ആത്മഹത്യാശ്രമം കണ്ട് ഭാര്യ അലറി വിളിച്ചെങ്കിലും കോവിഡ് സംശയിച്ച അയൽക്കാർ സഹായത്തിനെത്തിയില്ലെന്നും ആരോപണമുണ്ട്.
ലോക്ഡൗണിനെത്തുടർന്ന് ഷൂട്ടിങ് നിലച്ചതോടെ നടൻ വീട്ടുവാടക പോലും നൽകാനാവാത്ത സ്ഥിതിയിലായിരുന്നെന്നും ഇതോടെ കടുത്ത വിഷാദത്തിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക