ജൂണ്‍ ഒന്നു മുതല്‍ സര്‍വിസ് പുനരാരംഭിക്കുന്ന ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ ബുക്കിങ് വ്യാഴാഴ്ച രാവിലെ 10 മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു.
ജനാശതാബ്ദിക്ക് പുറമേ എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എകസ്പ്രസ് എന്നിവയും കേരളത്തില്‍ സര്‍വീസ് നടത്തും. ഐ.ആര്.സി.ടി.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണുണ്ടാവുക. റെയില്‍വേ സ്റ്റേഷനുകളില്‍ ബുക്കിങ് ഉണ്ടാവില്ല.
തുരന്തോ, സമ്പര്‍ക്ക ക്രാന്തി, പൂര്‍വ എക്സ്പ്രസ് ഉള്‍പ്പെടെ 100 ട്രെയിന്‍ സര്‍വിസുകളാണ് പുനരാരംഭിക്കുക. എ.സി കോച്ചുകളും ഉണ്ടാകും. എ.സി കോച്ച് ഉണ്ടാവില്ലെന്ന മുന്‍ തീരുമാനം റെയില്‍വേ മാറ്റി. ജനറല്‍ കോച്ചുകളിലടക്കം റിസര്‍വ് ചെയ്യണം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റിസര്‍വ് ചെയ്യാത്ത ഒരു കോച്ചുമുണ്ടാവില്ല.
നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയാം എന്ന് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആര്‍സിടിസി വെബ്സൈറ്റില്‍ ഉറപ്പ് നല്‍കേണ്ടി വരും. ഇതിനായി ക്വാറന്റൈന് ചെക്ബോക്സ് സംവിധാനം ഐആര്‍സിടിസി വെബ്സൈറ്റില്‍ നടപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക