1995 ഇൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവച്ച മഞ്ജുവിന് പിന്നീട് കൈവന്നത് സൂപ്പർഹിറ്റുകളായിരുന്നു. 15 വർഷത്തിന് ശേഷം തിരിച്ചു വന്നപ്പോൾ നിരുപമ 15 വർഷത്തിന് ശേഷം തിരിച്ചു വന്നപ്പോൾ നിരുപമയിലൂടെയും സുജാതയിലൂടെയും പ്രേക്ഷകരെ അമ്പരിപ്പിക്കുകയായിരുന്നു. 1995 മുതൽ 1999 വരെയുള്ള ചുരുക്കം കാലത്താണ് മഞ്ജു സിനിമയിൽ അഭിനയിച്ചത്.
എന്നാൽ ആ നാലുവർഷത്തെ സിനിമകളെല്ലാം തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റി. 15 വർഷത്തിന് ശേഷം മഞ്ജു വാര്യർ തിരിച്ചെത്തിയപ്പോഴും അതെ സ്ഥാനം തന്നെയാണ് വീണ്ടും നൽകിയത്. പതിനേഴാം വയസ്സിൽ സല്ലാപത്തിൽ അരങ്ങേറിയപ്പോൾ ആ കുസൃതിയും കുറുമ്പും എന്നും കാത്തു സൂക്ഷിക്കുന്ന മഞ്ജുവിന്റെ വ്യക്തിത്വം. മഞ്ജുവിന്റെ നിത്യജീവിതം സന്തോഷകരമായിരുന്നില്ല. സല്ലാപത്തിൽ ദിലീപിനൊപ്പം അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിതപങ്കാളി ആക്കുകയായിരുന്നു. എന്നാൽ ആ ദാമ്പത്യം അത്രമേൽ സന്തോഷകരമായി മുന്നോട്ടു പോയില്ല.
മഞ്ജു പതിനാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ദിലീപിൽ നിന്ന് വിവാഹമോചനം നേടി. അതിനുശേഷം ദിലീപിന്റെ രണ്ടാം വിവാഹത്തിന് സാക്ഷിയുമായി. ആദ്യമുണ്ടായിരുന്ന മകളെ ദിലീപിനെ ഏൽപ്പിച്ചു. ആരാധകർക്ക് ഏറ്റവും വേദന നിറഞ്ഞ വേർപിരിയൽ ആയിരുന്നു അത്. താൻ കടന്നു പോയ വഴികളിൽ തനിക്ക് സങ്കടം ഇല്ലായിരുന്നു എന്നും മഞ്ജുവാര്യർ പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വ്യക്തിജീവിതത്തിൽ ആണെങ്കിലും പ്രൊഫഷണൽ ആണെങ്കിലും നാളിതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം താൻ സന്തോഷവതിയാണ് എന്നാണ് മഞ്ജു പറഞ്ഞത്. മഞ്ജു ഏറെ നിരാശയിലാണ് ജീവിക്കുന്നത് എന്ന് എല്ലാവരും പറഞ്ഞപ്പോഴും തന്റെ വ്യക്തി ജീവിതത്തിൽ തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും തുറന്നു പറയുകയാണ് മഞ്ജു വാര്യർ.
തനിക്ക് ഉള്ളതുകൊണ്ട് താൻ തൃപ്തയാണ്. താനിപ്പോൾ സിനിമകളുമായി ഏറെ തിരക്കിലാണ്. തന്റെ കലയോട് ആണ് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമെന്നു മഞ്ജു വാര്യർ പറയുന്നു. ഒട്ടും പ്ലാൻ ചെയ്തതല്ല തന്നെ ജീവിതത്തിൽ സംഭവിച്ചത്. താൻ എങ്ങനെയാണ് അതിനൊപ്പം ആണ് താൻ ഇത്രയും നാളും മുന്നേറിയത്. അതിൽ ഒന്നിലും തനിക്ക് വിഷമം ഇല്ല. വിവാഹമോചനം നടന്നതോ ഏക മകൾ മീനാക്ഷി ദിലീപിനൊപ്പം പോയതോ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്ന് മഞ്ജു വാര്യർ പറയുന്നു. എങ്കിലും പെറ്റ അമ്മ എന്ന നിലയിൽ ചില വിഷമങ്ങൾ മഞ്ജുവിന് ഉണ്ടാകാം. പക്ഷേ മഞ്ജു ഇതുവരെയും അതൊന്നും തുറന്നുപറയാൻ തയ്യാറായിട്ടില്ല എന്നതുമാണ് സത്യം. മീനാക്ഷി ഒരിക്കൽപോലും അമ്മയെ കാണാൻ ആഗ്രഹിച്ചിട്ടില്ല.
അതുപോലെതന്നെ മഞ്ജു വാര്യർ എന്തുകൊണ്ടാണ് മീനാക്ഷിയെ കാണാൻ ആഗ്രഹിക്കാത്തത് എന്നും പലരും ചോദിക്കുന്നു. ഇരുവരും തമ്മിൽ ഇത്രയേറെ ശത്രുത തോന്നേണ്ട കാരണമെന്താണ്. മഞ്ജുവും ദിലീപും തമ്മിൽ വേർപിരിഞ്ഞു. എങ്കിലും മകളെ കാണാനുള്ള സ്വാതന്ത്ര്യം മഞ്ജുവിന് ഉണ്ട്. അതുപോലെതന്നെ അമ്മയെ കാണുവാൻ ഉള്ള സ്വാതന്ത്ര്യം മീനാക്ഷിക്കും ഉണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇരുവരും അതിനു തയ്യാറാകാത്തതിന്റെ കാരണം, എന്തോ ഇതിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്നുള്ള അഭിപ്രായമാണ് കൂടുതൽ പ്രേക്ഷകർക്കും പറയാനുള്ളത്. എന്നാൽ ഇതുവരെയും മീനാക്ഷിയെ പറ്റിയുള്ള പുതിയ വാർത്തകൾ ഒന്നും പുറത്തു വരുന്നില്ല. ലോക ഡൗൺ ആയ ശേഷം ദിലീപും കുടുംബവും എല്ലാ സോഷ്യൽ മീഡിയയിൽ നിന്നും മാറി വീടിനുള്ളിൽ തന്നെ കഴിയുകയാണ്.
മഞ്ജുവാര്യർ അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താരം അഭിനയം മാത്രമല്ല നിർമ്മാണത്തിലും ചുവടെടുത്തു വച്ചിരിക്കുകയാണ് മഞ്ജുവാര്യർ.ചേട്ടൻ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു സമയത്ത് ആണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ താരം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.മധു വാര്യയും ഭാര്യയും മക്കളും എത്തിയതോടെ വീട് ഉത്സവപ്രതീതി ആയെന്നും നാളുകൾക്കു ശേഷമാണ് രണ്ടു മക്കളെയും ഒരുമിച്ച് കണ്ടുകിട്ടുന്നതെന്നു മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യർ പറഞ്ഞിരുന്നു. ലോക്ക് ഡൗണിൽ ഷൂട്ടിംഗ് തിരക്ക് ഇല്ലെങ്കിലും തന്റെ കഴിവുകൾ എല്ലാം പൊട്ടി എടുക്കുകയാണ് മഞ്ജു വാര്യർ. കുച്ചുപ്പടി പരിശീലനത്തിന്റെ വീഡിയോ ആയാണ് മഞ്ജു ആദ്യം എത്തിയത്.
കഴിഞ്ഞ ദിവസം വീണയിലെ മികവ് പുറത്ത് എടുത്തിരുന്നു. നിമിഷനേരം കൊണ്ടാണ് ആ വീഡിയോ വൈറൽ ആയി മാറിയത്. ഈ വീഡിയോയിൽ മഞ്ജു വാര്യർക്കൊപ്പം ഉള്ളത് മീനാക്ഷിയാണോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റ പോസ്റ്റുകൾ എല്ലാം പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമ വിശേഷങ്ങൾ മാത്രമല്ല വെക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചും പറഞ്ഞു താരം എത്താറുണ്ട്. അഭിനയം മാത്രമല്ല തനിക്ക് ഡാൻസും പാട്ടുമെല്ലാം തനിക് വഴങ്ങുമെന്ന് മുൻപ് തന്നെ മഞ്ജുവാര്യർ തെളിയിച്ചിരുന്നു. കീർത്തി സുരേഷ് ആയിരുന്നു ആദ്യം താഴെ കമന്റ് ഇട്ടത്, വൗ ചേച്ചി ഓസം എന്നായിരുന്നു താരപുത്രി പറഞ്ഞത്. ആരാധകർ മാത്രമല്ല സിനിമയിലെ സുഹൃത്തുക്കളും മഞ്ജുവിനെ അഭിനന്ദിച്ചു എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക