സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസം 49 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുതുതായി 9 ഹോട്സ്പോട്ടുകള്‍ കൂടി വന്നു. സംസ്ഥാനത്ത് ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു. പോസിറ്റീവായവരിൽ 27 പേർ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് വന്ന 9 പേർക്കും, മഹാരാഷ്ട്രയിൽനിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തിൽനിന്ന് വന്ന 5 പേർക്കും, കർണാകടയിൽനിന്ന് വന്ന 2 പേർക്കും പോണ്ടിച്ചേരിയിൽനിന്നും ഡൽഹിയിൽനിന്നും വന്ന ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കമൂലം 7 പേർക്ക് രോഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക