മമ്മൂട്ടിയുടെ പേരന്‍പിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. പേരന്‍പിന്റെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. പേരന്‍പിന് പിന്നാലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലും അഞ്ജലി തിളങ്ങിയിരുന്നു. ബിഗ് ബോസിന്റെ ആദ്യ സീസണിലായിരുന്നു അഞ്ജലി അമീര്‍ പങ്കെടുത്തിരുന്നത്.
അഭിനേതാവിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് അഞ്ജലി. സിനിമാത്തിരക്കുകള്‍ക്കിടെയാണ് പഠിക്കാനും നടി സമയം കണ്ടെത്തിയിരുന്നത്. കോഴിക്കോട് ദേവഗിരി കോളേജിലാണ് നടി ബിരുദം ചെയ്യാന്‍ പോയത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്. അടുത്തിടെ സ്വകാര്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചും നടി എത്തിയിരുന്നു.
അഞ്ജലി അമീറിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം എന്ന് പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്; ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും, മഴ പെയ്യുമ്പോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തന്‍. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ. ആഗ്രഹം പങ്കുവെച്ച് അഞ്ജലി അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മമ്മൂട്ടിയുടെ പേരന്പില് വളരെയധികം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിച്ചിരുന്നത്. റാം സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് അഞ്ജലിക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. പേരന്‍പിലെ മീര എന്ന കഥാപാത്രത്തെയാണ് അഞ്ജലി അമീര്‍ അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലാണ് നടി ചിത്രത്തില്‍ എത്തിയിരുന്നത്. പേരൻപ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അഞ്ജലി അമീർ. മമ്മൂട്ടി പ്രധന വേഷത്തിലെത്തിയ ചിത്രത്തിൽ ഒരു ശക്തമായ കഥപാത്രത്തയാണ് അഞ്ജലി അവതരിപ്പിച്ചത്.
ചിത്രത്തിലെ പ്രകടനത്തിന് ഏറെ പ്രേക്ഷക നിരൂപക പ്രശംസ്ത താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടിയുടെ വിവാഹത്തെ കുറിച്ചാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാഹ വാർത്തയ്ക്ക് അടിസ്ഥാനം. സ്വർണ്ണക്കടയിൽ നിന്ന് ആഭരണ ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രമായിരുന്നു അഞ്ജലി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില വിശേഷങ്ങൾ വരുന്നുണ്ട് എന്ന അടിക്കുറിപ്പോടെയാണ് സെൽഫി പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് താരത്തിന്റെ വിവാഹ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
താരത്തിന് വിവാഹാശംസ നേർന്ന് നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കല്യാണം എപ്പോഴാണെന്നു ഇത്രവേഗം വിവാഹം വേണമായിരുന്നോ എന്നു ആളുകൾ ചോദിക്കുന്നുണ്ട്. അഞ്ജലിയുടെ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറുള്ളത്. അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്.
ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു. സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് കാറിന് നേരെ കല്ലേറ്. എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ച് പോയി. വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്ന് നോക്കാമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല. പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പോലീസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഞാന്‍ അറിയുന്നത്.
ഇത് സ്ഥിരം പരിപാടിയാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന, പ്രത്യേകിച്ച് ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയും. എന്താണെന്ന് അറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും. മോഷണവും പിടിച്ച് പറിയുമൊക്കെയാണ് അവരുടെ ലക്ഷ്യം. ഇതിനിടയില്‍ ചിലപ്പോള്‍ നമുക്ക് അപകടവും പറ്റിയേക്കാം. അവര്‍ പല സംഘങ്ങളായി കാറിലും മറ്റും റോഡില്‍ പലയിടത്തായി തമ്പടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കൂടി പോലീസ് പറഞ്ഞപ്പോള്‍ ശരിക്കും ഭയന്നു. ഏതായാലും എന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താന്‍ തോന്നാതിരുന്നത് രക്ഷയായി. പരമാവധി രാത്രിയിലെ യാത്രകള്‍ ഒഴിവാക്കണമെന്നും സാധിക്കില്ലെങ്കില്‍ ഒറ്റ് പോകാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും അഞ്ജലി പറയുന്നു’.
പ്രതികരിക്കാൻ ഇവിടെ എഴുതുക