ഡല്‍ഹി: യോഗയും ആയുര്‍വേദവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മന് കി ബാത്തില്‍ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. രാജ്യം തുറക്കുമ്ബോള്‍ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ഇന്ത്യയില്‍ വ്യാപനം കുറവാണ്. ലോകത്തെ മറ്റിടങ്ങളിള്‍ ഉള്ളത് പോലെ ഇന്ത്യയില്‍ കൊറോണ വ്യാപനം ഇല്ല.
ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലു വിളിയാണ്. പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു. തൊഴിലാളികളെയും പാവപ്പെട്ടവരെയും കൂടുതല്‍ ബാധിച്ചു. ഈ ഘട്ടത്തില്‍ രാജ്യം അവര്‍ക്കൊപ്പം നില്ക്കുന്നു. ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പല മടങ്ങാണ്.
രാജ്യത്ത് വ്യവസായങ്ങള്‍ മെല്ലെ തിരിച്ചു വരുന്നു. സാമ്ബത്തിക മേഖല തിരിച്ചു വരുന്നു. സമ്ബദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം സജീവമായി.
രാജ്യം തൊഴിലാളികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക