താനൂര്‍: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക്തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട ശിഹാബുദ്ദീനെ കുത്താനുപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പ്രതിയുമൊത്ത് നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയായ നന്നമ്ബ്ര സ്വദേശി കിരിയാറ്റില് രാഹുലിനെ കടുലുണ്ടിയില് നിന്ന് പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്തെ പുല്‍ക്കാടിനുള്ളില്‍ നിന്നാണ് പൊലീസ് കത്തി കണ്ടെടുത്തത്. സംഭവത്തിന് ശേഷം ആയുധമുപേക്ഷിച്ച് പ്രതിയായ താനൂര്‍ ചീരാകടപ്പുറം സ്വദേശി സുഫിയാനുമൊത്ത് പ്രതിയുടെ ബൈക്കില്‍ കടപ്പുറത്ത് പോയി പിരിയുകയായിരുന്നു. രാഹുല്‍ നന്നമ്ബ്ര വെള്ളിയാപ്പുറത്തെ വീട്ടിലെത്തി വസ്ത്രമെടുത്ത ശേഷം കടലുണ്ടിയിലേക്ക് മുങ്ങി. പ്രതിയുമായി വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി .രാഹുലിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടു കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക