കോഴിക്കോട് : കൊറോണയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യവും സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാലാണ് ചാര്‍ജ് കുറച്ച്. സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
രാമചന്ദ്രന് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കൂ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത്. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക