ചണ്ഡിഗര്‍: യുവാവിനെ ചെരുപ്പിന് തല്ലി ടിക്ക് ടോക്ക് താരവും ബി.ജെ.പി നേതാവുമായ സൊണാലി ഫൊഗാട്ട്. ഹരിയാനയിലെ ഹിസാറിലുള്ള ബാല്‍സമന്ത് എന്ന് പേരുള്ള ചന്തയില്‍ വച്ചാണ് സംഭവം നടന്നത്. ഹിസാര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുല്‍ത്താന്‍ സിംഗ് ആണ് സൊണാലിയുടെ കോപത്തിനിരയായത്. തന്നോട് മോശമായി സംസാരിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.
‘എന്ത് ധൈര്യത്തിലാണ് എന്നോട് നീ അനാവശ്യം പറഞ്ഞതെന്ന്’ ചോദിച്ചുകൊണ്ട് സൊണാലി സുല്‍ത്താനെ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര് സൊണാലിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പൊലീസുകാര്‍ സൊണാലിയുടെ പ്രവര്‍ത്തി നോക്കി നില്ക്കുന്നതും കാണാം.
എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍ ചെന്ന തന്നോട് സുല്‍ത്താന്‍ സിംഗ് താന്‍ ‘വളരെ മനോഹരിയായ സ്ത്രീയാണെ’ന്നും കര്‍ഷകര്‍ വേണ്ടി ചന്തകള്‍ കയറിയിറങ്ങരുതെന്നും പറഞ്ഞതായാണ് സൊണാലി പറയുന്നത്. തുടര്‍ന്ന് കോപം നിയന്ത്രിക്കാനാകാതെയാണ് താന്‍ അയാളെ തല്ലിതാണെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ ബി.ജെ.പി നേതാവും സുല്‍ത്താന്‍ സിംഗും ഹിസാര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്..
What about men's rights? #SonaliPhogat https://t.co/5LaGSIHzj5
— Shivangi Thakur (@thakur_shivangi) June 5, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക