മുംബൈ : ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയാണ് ആ വാര്‍ത്ത പ്രചരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിവാഹ മോചിതരാകുന്നു. ഇതോടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുകയും ചെയ്തു. തീര്‍ത്തും അപ്രതീക്ഷിതമായാണ് കോലിയും അനുഷ്കയും വേര്‍പിരിയുന്നുവെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിച്ചത്. ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ ആധാരമാക്കിയാണ് #VirushkaDivorce എന്ന ഹാഷ്ടാഗ് തരംഗമായത്. സംഭവം വൈറലായതോടെ എന്താണ് സംഭവമെന്ന് അറിയാതെ ആരാധകരും അന്ധാളിച്ചു.
സത്യത്തില്‍ നാലു വര്‍ഷം മുന്‍പ് വന്ന വാര്‍ത്തയാണ് പുതിയ വാര്‍ത്തയെന്ന പേരില്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്. കോലിയും അനുഷ്കയും പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും പിരിയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയാണ് പുതിയ വാര്‍ത്തയായി തെറ്റിദ്ധരിച്ച് #VirushkaDivorce ഹാഷ്ടാഗ് തരംഗമാക്കിയത്. വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമായതോടെ ട്രെന്‍ഡിങ്ങായ ഹാഷ്ടാഗ് ട്രോളുകള്‍ക്ക് വഴിമാറി. കോലിയും അനുഷ്കയും സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക