മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊറോണ വൈറസ് പിടിപെട്ട് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. മുന്‍ സന്തോഷ് ട്രോഫി താരമാണ്. ഇദ്ദേഹത്തിന് 63 വയസായിരുന്നു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മഹാരാഷ്ട്രയില്‍ നിന്നും വന്ന ഹംസക്കോയ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നും 10 ദിവസം മുന്‍പാണ് ഹംസക്കോയയും കുടുംബവും നാട്ടില്‍ തിരിച്ചെത്തിയത്. ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹംസക്കോയയ്ക്ക് രോഗം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക