‘ഉപ്പും മുളകും’ എന്ന സീരിയയിലൂടെ പ്രേക്ഷക മനംകവര്‍ന്ന സുന്ദരിയാണ് പാറുക്കുട്ടി. കേവലം നാല് മാസം പ്രായമുള്ളപ്പോളപ്പോള് തന്നെ വലിയ ആരാധക പിന്തുണയാണ് ആ കൊച്ചുവലിയ താരത്തിന്. അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ പേരെങ്കിലും കേരളക്കരയാകെ അവള് എല്ലാവര്ക്കും തങ്ങളുടെ പാറുക്കുട്ടിയാമ്. ഈ അടുത്താണ് പാറുക്കുട്ടി എന്ന അമേയയുടെ വീട്ടിലേക്ക് പുതിയ ഒരതിഥി എത്തിയത്. പാറുവിനും ചേച്ചി അനിഖക്കും കൂട്ടായി ഒരു കുഞ്ഞനുജന്.
അനില്‍, ഗംഗ ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞും ഉപ്പും മുളകും സീരിയലിലെ ബാലു-നീലു ദമ്പതിമാരുടെ അഞ്ചാമത്തെ കുട്ടിയുമാണ് അമേയ എന്ന മലയാളികളുടെ പ്രിയ പാറുക്കുട്ടി. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചേച്ചിയും കുഞ്ഞനുജനും. കുഞ്ഞനിയനെ അത്ഭുതത്തോടെ നോക്കിയും, മടിയില്‍ ഇരുത്തി കൊഞ്ചിച്ചും കളിപ്പിച്ചും ഇരിക്കുന്ന പാറുകുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പാറുക്കുട്ടി ഫാന്‍സ് ക്ലബ് എന്ന പേജിലാണ് ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്.
https://www.facebook.com/Parukuttyfansclub3/posts/1305834713140542?__xts__%5B0%5D=68.ARCjKYBdxEjVK4S–hKLLUhrAmLYSoITQFvd9IzveM8HOKpkzQ56U_XrT9tvndyLPXDKouKwFcRDkM2lUBVbnr6PbUW9Fdox5Ko_TiExvA5Q4TInTsM32jE3-HZvKmhv1PB1D5N-FtHlb4_owHHfPwisCOdTg8hoV5aZc6EI-h_-QOPL0l_mfrqkPL7xoNI70bKNXLOf-8zEfYJRkmF-wH-1fmPp-D9Z6Q-ycyYBeEm9MXQxCvgpT6-fZhWKxbiKmmTW3iJMoQ_l1PGJFqen5H-puTCzScD7fi77ornonzG8qiDYmULttuCuClpQXADwNw1dkWTrvXr9xrlfKQWlSWtxMg&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക