റാന്നി: ഏറെ നാളായി ഒരു പ്രദേശത്താക്കെ ഭീതി പടര്‍ത്തിയ നാടിനെ കിടുകിടാ വിറപ്പിച്ച പുലി ചത്തത്. കാടിനെ വിറപ്പിച്ചവള്‍ നാട്ടില്‍ ഒരുപിടി ചാരമായി. ദേശീയമൃഗത്തിനുള്ള എല്ലാ ആദരവുമേറ്റുവാങ്ങി…എത്രതിരഞ്ഞിട്ടും കണ്ടെത്താതെ മടങ്ങേണ്ടി വന്നവര്‍ ചിതയൊരുക്കാനും ‘അന്ത്യകര്‍മ്മങ്ങള്‍ക്കും’മുന്നില്‍നിന്നു. എല്ലാം കത്തിത്തീരുംവരെ കാവലുമൊരുക്കി. ആളെക്കൊല്ലിയെന്ന് വിളിച്ചവര്ക്കുപോലും മനസ്സലിവുണ്ടാക്കി അവള് ഒരിക്കലും തിരിച്ചുവരവില്ലാത്ത കാട്ടിലേക്ക് കയറി. ചോറുണ്ണാത്ത കുസൃതികളെ പേടിപ്പിക്കാന്‍ പറയുന്ന മുത്തശ്ശിക്കഥകളില്‍ മാത്രം മേടപ്പാറയിലെ പെണ്‍കടുവ ഇനി ജീവിക്കും.
ഇതാദ്യമായാണ് വിസ്തൃതമായ റാന്നി വനം ഡിവിഷനില്‍ ദേശീയ മൃഗമായ കടുവ ചാവുന്നതും ദഹിപ്പിക്കല്‍ നടക്കുന്നതും. ദേശീയ വനസംരക്ഷണ നിയമപ്രകാരം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ചട്ടങ്ങള്‍ പാലിച്ചാണ് കടുവയെ പോസ്റ്റ്മോര്‍ട്ടം നടത്തി ദഹിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക