ചാലക്കുടി : ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍ . കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28) , സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ (45) എന്നിവരാണ് അറസ്റ്റിലായത് . സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സരിത ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നാണ് അറിയപ്പെടുന്നത് .
എറണാകുളത്ത് എളമക്കരയില്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ ലഹരിവസ്തുക്കള്‍ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു . നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്സി ഓടിക്കുന്നയാളാണ് സുധീര്‍.
തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിെന്റ നിര്‍ദേശത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ ചാലക്കുടി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക