മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിനാണ് രോഗം ബാധിച്ചത്. എഴുപതുകാരനായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്.
ഈ മാസം പതിനൊന്നാം തീയതിയാണ് ഇദ്ദേഹത്തെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ നാല് പേരാണ് മാഹിയിൽ ചികിത്സയിലുള്ളത്. മാഹിയിൽ ഇതുവരെ എട്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക